Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crisis In Spain

Europe

  സ്‌​പെ​യി​നി​ൽ രൂ​ക്ഷ​മാ​യ ഭ​വ​ന പ്ര​തി​സ​ന്ധി; വാ​ട​ക​ക്ക​യ​റ്റ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ തെ​രു​വി​ൽ

 

മാ​ഡ്രി​ഡ്: സ്‌​പെ​യി​നി​ൽ വാ​ട​ക​ക്ക​യ​റ്റ​വും ഭ​വ​ന പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​യ​തോ​ടെ സ​ർ​ക്കാ​രി​നെ​തി​രെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി. മാ​ഡ്രി​ഡി​ലെ റെ​റ്റി​റോ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ച്ചി​രു​ന്ന 87-കാ​രി​യാ​യ മാ​രി​ക​ർ​മെ​ൻ അ​ബാ​സ്ക​ൽ എ​ന്ന വ​യോ​ധി​ക​യെ വെ​റും 30 മി​നി​റ്റ് മാ​ത്രം ന​ൽ​കി നി​ക്ഷേ​പ​ക ഫ​ണ്ട് ഉ​ട​മ​ക​ൾ ബ​ല​മാ​യി ഒ​ഴി​പ്പി​ച്ച​താ​ണ് വ​ൻ ജ​ന​രോ​ഷ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​വ​രെ പി​ന്നീ​ട് സ്ട്രെ​ച്ച​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ൽ മാ​ത്രം എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് അ​ടി​യ​ന്ത​ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് റാ​ലി ന​ട​ത്തി​യ​ത്. വാ​ട​ക മ​ര​വി​പ്പി​ക്കാ​നും ഹ്ര​സ്വ​കാ​ല വാ​ട​ക​ക​ൾ നി​യ​ന്ത്രി​ക്കാ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് കൊ​ണ്ടു​വ​ന്ന ബി​ൽ പാ​ർ​ല​മെന്‍റ്​ ത​ള്ളി​യ​താ​ണ് പ്ര​തി​ഷേ​ധം ക​ത്താ​ൻ ഇ​ട​യാ​ക്കി​യ​ത്. വ​ല​ൻ​സി​യ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് പ​ഴ​യ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഉ​ട​മ​സ്ഥ​ർ പ്രാ​ഥ​മി​ക ക​രാ​ർ വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും, പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​വാ​തെ വ​ല​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​വം​ബ​റി​ൽ മി​ന്ന​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

Latest News

Corehub Up